കാസര്‍കോട്: (www.evisionnews.in) ശനിയാഴ്ച അന്തരിച്ച കേബിള്‍ ഓപ്പറേറ്റേഴ്‌സ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍ എച്ച് അന്‍വറിന് പ്രസ്‌ക്ലബ്ബ് ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും വിവിധ സംഘടനാ പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചക്കുശേഷം മൂന്നര മണിയോടെ പ്രസ്‌ക്ലബ്ബ് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
പ്രസ്‌ക്ലബ്ബിന് വേണ്ടി പ്രസിഡണ്ട് സണ്ണി ജോസഫും സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരവും റീത്ത് അര്‍പ്പിച്ചു. ഗവ. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒരുവട്ടം കൂടിക്ക് വേണ്ടി ജെയിംസും പെര്‍ള മൊയ്തുവും വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും മൃതദേഹത്തില്‍ റീത്ത് വെച്ചു. പ്രസ്‌ക്ലബ്ബിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം പുലിക്കുന്നിലെ വീട്ടിലേക്ക് കൊണ്ട്‌പോയി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ചെമ്മനാട് പള്ളിയില്‍ മൃതദേഹം ഖബറടക്കും.
keywords: anwar-press-club-kcn-obituary


Post a Comment
0 Comments