കാസര്‍കോട്:(www.evisionnews.in) ബി.ജെ.പിയുടെ അജണ്ട തീരുമാനിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന്മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുത്തിഗെ കന്തലിലും കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നെല്ലിക്കട്ടയിലും നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. രണ്ടു വര്‍ഷത്തെ കേന്ദ്രഭരണം കൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അസഹിഷ്ണുത വളര്‍ന്നു വന്നിട്ടുണ്ട്. എല്ലാ മേഖലകളിലെയും ജനങ്ങളെ തമ്മിലടിപ്പിച്ചാണ് കേന്ദ്ര ഭരണം മുന്നോട്ട് പോകുന്നത്. ബീഫ് കഴിച്ചതിന്റെയും സൂക്ഷിച്ചതിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയിരിക്കുന്നു. കേരളത്തിലും മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഒരു കാലത്തും ബി.ജെ.പിയെ നിയമസഭയില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകരുത്. നിയസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വോട്ടര്‍മാര്‍ തയ്യാറാകണമെന്ന് മജീദ് പറഞ്ഞു.
പുത്തിഗെ കന്തലില്‍ നടന്ന യോഗം ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുണ്ട്യത്തടുക്ക സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ കല്ലായി, എ.ഐ.സി.സി മെമ്പര്‍ മോഹനന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, പ്രേംനാഥ് ഷെട്ടി, പി.എ അഷ്‌റഫലി, എം. അബ്ദുല്ല മുഗു, ടി.എ മൂസ, എം. അബ്ബാസ്, മഞ്ജുനാഥ ആള്‍വ, കേശവ പ്രസാദ്, കെ. സാമിക്കുട്ടി, സുന്ദര ആരിക്കാടി, അര്‍ഷദ് വോര്‍ക്കാടി, എ.കെ.എം അഷ്‌റഫ്, എ.കെ ആരിഫ്, സെഡ്.എ കയ്യാര്‍, റസാഖ് കോടി പ്രസംഗിച്ചു.
നെല്ലിക്കടയില്‍ എ.എം പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ബി.കെ അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.ടി. അഹമ്മദലി, അബ്ദുല്‍ റഹിമാന്‍ കല്ലായി, ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, ബി. രമാനാഥ റൈ, സാമൂഹ്യക്ഷേമ അധ്യക്ഷ ദിവ്യപ്രഭ, ടി.എന്‍.എ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അബ്ദുല്ലക്കുഞ്ഞി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഇ. അബൂബക്കര്‍ ഹാജി, സി.ബി അബ്ദുല ഹാജി, എന്‍.എ അബൂബക്കര്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം നെല്ലിക്കട്ട, അച്ചേരി ബാലകൃഷ്ണന്‍ നായര്‍, ഖാദര്‍ ചെങ്കള, ഹാശിം അരിയില്‍, സി.ടി. റിയാസ്, കുഞ്ഞികൃഷ്ണന്‍ നായര്‍, എന്‍.എ അബ്ദുല്‍ ഖാദര്‍, ഷാഫി ചൂരിപ്പള്ളം, പി.ടി.എ റഹ്മാന്‍, ഹസ്സന്‍ നെക്കര, ഖാന്‍ പൈക്ക, സി.എ അഷ്‌റഫ്, പി.സി റഹ്മാന്‍ പ്രസംഗിച്ചു.

Post a Comment
0 Comments