Type Here to Get Search Results !

Bottom Ad

ലോകം ചുറ്റുന്ന മോഡി വരള്‍ച്ചക്കെടുതി കണ്ടില്ലെന്ന് നടിക്കുന്നു; ശിവസേന


മുംബൈ: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വെയിയുതിര്‍ത്ത് ശിവസേന വീണ്ടും രംഗത്ത്. നരേന്ദ്രമോഡി ആഗോള നേതാവാണെന്നും എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ വേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയം ഇതാണെന്നും ശിവസേനയുടെ മുഖപത്രം സാമ്‌ന വ്യക്തമാക്കുന്നു.
ആഗോള നേതാവായ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം 20 റാലികള്‍ വരെ സംഘടിപ്പിക്കും. അതേസമയം വരള്‍ച്ചയില്‍ വലയുന്ന മറാത്ത്‌വാഡ എന്തുകൊണ്ടാണ് മോഡി സന്ദര്‍ശിക്കാത്തതെന്നും, അവിടെ എന്താണ് നടക്കുന്നതെന്ന് അദ്ദേഹം തിരക്കാത്തതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്  ചോദിച്ചു.
തെരഞ്ഞെടുപ്പിന് മുന്‍പ് മോഡി വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. കള്ളപ്പണം തിരികെ കൊണ്ടുവരും, എല്ലാവര്‍ഷവും 20 മില്യണ്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരും, അച്ഛേ ദിന്‍ വരും എന്നെല്ലാമായിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും മോഡി നടപ്പാക്കിയില്ലെന്നും സാമ്‌ന തുറന്നടിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad