Type Here to Get Search Results !

Bottom Ad

ടിപ്പര്‍ ലോറിയിടിച്ച് പൊലീസുകാരെ കൊല്ലാന്‍ ശ്രമം

കാഞ്ഞങ്ങാട്:(www.evisionmews.in) മണല്‍ കയറ്റിയ ടിപ്പര്‍ ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരെ കൊല്ലാന്‍ ശ്രമം. സാരമായി പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഹോസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്‌കുമാര്‍, എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ രതിഷ് എന്നിവരാണ് ആശുപത്രിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പടന്നക്കാട് റെയില്‍വെ, മേല്‍പ്പാലത്തിന് സമീപത്താണ് സംഭവം.ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ മണല്‍ കയറ്റിയ ടിപ്പര്‍ ലോറിക്ക് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഇടിച്ചു തെറിപ്പിക്കുകയും ഏറെ ദൂരം വലിച്ചു കൊണ്ടുപോയതായും ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറി കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad