Type Here to Get Search Results !

Bottom Ad

ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരു കുടുംബത്തിന് താങ്ങായി 'ബൈത്തുന്നൂര്‍'

പള്ളങ്കോട്: (www.evisionnews.in) വഴിതെറ്റുന്ന യുവാക്കള്‍ക്കിടയില്‍ മാതൃകാ പ്രവര്‍ത്തനവുമായി വേറിട്ടു നില്‍ക്കുകയാണ് പള്ളങ്കോട്ടെ ചെറുപ്പക്കാര്‍. നിരാലംബരായ കുടുംബത്തിന് വീടൊരുക്കിയാണ് അഡൂര്‍ പള്ളങ്കോട്ടെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ 'അല്‍നൂര്‍ ചാരിറ്റി ഗ്രൂപ്പ്' സമൂഹത്തിന് മതൃകയാവുന്നത്. കൂലിപ്പണിക്കാരനായ മൈലാട്ടി അബ്ദുല്ലയ്ക്കും കുടുംബത്തിനുമായി നിര്‍മിച്ച 'ബൈത്തുന്നൂര്‍' 26ന് കൈമാറും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്ണു കൊണ്ട് നിര്‍മിച്ചിരുന്ന അബ്ദുല്ലയുടെ വീട് പൊളിഞ്ഞുവീഴാറായ അവസ്ഥയിലായിരുന്നു. എപ്പോഴും നിലംപൊത്താമെന്ന നിലയിലായിരുന്ന വീട് മാറ്റിപ്പണിയാനുള്ള സാമ്പത്തിക നിലയും അബ്ദുല്ലയ്ക്കുണ്ടായില്ല. ഇതോടെ വീടുനിര്‍മാണത്തിനായി ചെറുപ്പക്കാര്‍ ചേര്‍ന്ന് 'അല്‍നൂര്‍' എന്ന സംഘടനയ്ക്കു രൂപം നല്‍കുകയായിരുന്നു. രാഷ്ട്രീയേതരമായി രൂപീകരിച്ച സംഘടനയ്ക്ക് നാട്ടില്‍ നിന്നും ഗള്‍ഫില്‍ നിന്നും പിന്തുണ ലഭിച്ചു. എട്ടു ലക്ഷം രൂപ ചിലവിട്ടാണ് പുതിയ കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചത്. തസ്‌ലീം സി.കെ.വൈ, അമാനുള്ള സി.എ, മൊയ്തീന്‍ കുഞ്ഞി സി.എ, ശബീര്‍ മൊട്ട, പഞ്ചായത്തംഗം ഷുഐബ് എ, അഷ്‌റഫ് പി.എ, മൊട്ട ശഫീഖ്, ബീരാന്‍ എ.ആര്‍, ത്വയ്യിബ്, അഷ്‌റഫ് പി.എസ്, അഷ്‌റഫ് പി.കെ, സിദ്ധീഖ് പി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. ഭാവിയിലും 'ബൈത്തുന്നൂര്‍' അടക്കമുള്ള വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയാണ് സംഘടയുടെ ലക്ഷ്യം. 

26ന് രാത്രി ഏഴു മണിക്ക് കെ കുഞ്ഞിപ്പ ഹാജി നഗറില്‍ നടക്കുന്ന താക്കോല്‍ദാന പരിപാടി സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും.

keyword-baithunnur-pallanghott

Post a Comment

0 Comments

Top Post Ad

Below Post Ad