Type Here to Get Search Results !

Bottom Ad

മലേഗാവ് സ്‌ഫോടനം; മുസ്ലീം തടവുകാരെ കുറ്റവിമുക്തരാക്കി; തെളിവില്ലെന്ന് കോടതി

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ട് മുസ്ലിം വിചാരണ തടവുകാരെ മുംബൈ കോടതി കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച മുംബൈ പ്രത്യേക കോടതി ഇവര്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിവെറുതെ വിടുകയായിരുന്നു.
സല്‍മാന്‍ ഫര്‍സി, ഷാബിര്‍ അഹമ്മദ്, നൂറുല്‍ ഹുദാ ദോഹ, റയിസ് അഹമ്മദ്, മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ഷെയ്ക്ക്, അബ്‌റാര്‍ അഹമ്മദ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇവര്‍ 2006 ലെ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്  അഞ്ച് വര്‍ഷം വിചാരണ തടവുകാരായിരുന്നു.  ഇതില്‍ ഷാബിര്‍ 2005 ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. ആറ് പേര്‍ ഇപ്പോര്‍ ജാമ്യത്തിലാണ്?.  രണ്ട്‌പേര്‍ 2011ലെ ബോംബ് സഫോടനവുമായി ബന്ധപ്പെട്ട് ജയിലിലാണ്.

മലേഗാവ് സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ നിരപരാധികളെന്ന് എന്‍ഐഎ തന്നെ കണ്ടെത്തിയ ഒമ്പത് മുസ്‌ലിം യുവാക്കളെ വെറുതെവിടുന്നതിനെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ എതിര്‍ത്തു. മുമ്പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സിബിഐയും അന്വേഷിച്ച കേസില്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, തങ്ങളുടെ കണ്ടെത്തല്‍ ഇതിനു വിരുദ്ധമാണെന്നായിരുന്നു എന്‍ഐഎ അഭിഭാഷകന്‍ പ്രകാശ് ഷെട്ടി കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഒടുവില്‍ ഈ നിലപാട് മാറ്റി, പ്രതികളെ വിട്ടയക്കുന്നതിനോടു യോജിപ്പില്ലെന്ന് എന്‍ഐഎ വ്യക്തമാക്കുകയായിരുന്നു.

തങ്ങള്‍ നടത്തിയത് പുനരന്വേഷണമല്ലെന്നും തുടരന്വേഷണമാണെന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വാദം. മലേഗാവ് സ്‌ഫോടനത്തിലടക്കം ഹിന്ദുത്വഭീകരര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെളിവുകള്‍ പുനഃപരിശോധിക്കുമെന്ന് 2011ല്‍ അന്നത്തെ എന്‍ഐഎ പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍ വിചാരണക്കോടതിയെ അറിയിച്ചിരുന്നു.

keyword- malaghovv-spodanam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad