Type Here to Get Search Results !

Bottom Ad

റി ടാർ ടാര്‍ചെയ്ത റോഡ് രണ്ടാഴ്ചകൊണ്ട് തകര്‍ന്നു


പരവനടുക്കം: (www.evisionnews.in) റി ടാറിങ് നടത്തിയ ചെമ്മനാട് പഞ്ചായത്ത് നാലാം വാർഡിലെ തലക്ലായി– ചേടിക്കുണ്ട്  റോഡ് ദിവസങ്ങൾക്കുള്ളിൽ തകർന്നതായി പരാതി. ഇതു സംബന്ധിച്ച് നാട്ടുകാർ വിജിലൻസ്, കലക്ടർ, പഞ്ചായത്ത് അധികൃതർ എന്നിവരടക്കമുള്ളവർക്ക് പരാതി നൽകി.. 200 മീറ്റർ റീടാറിങും 50 മീറ്റർ ടാറിങ്ങുമായിരുന്നു പ്രവൃത്തി. ഇതിനായി മൂന്നരലക്ഷം രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ 30 നായിരുന്നു ഇതിന്റെ നിർമാണ പ്രവൃത്തി നടത്തിയത്. എന്നാൽ റീടാർ ചെയ്ത റോഡിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കുഴി രൂപപ്പെട്ടു. പഞ്ചായത്ത് ഫണ്ടിൽ നിന്നാണു നിർമാണ പ്രവൃത്തികൾക്ക് ആവശ്യമായ തുക നൽകിയത്. ഇതേ റോഡ് 12 വർഷങ്ങൾക്കു മുൻപ് ടാർ ചെയ്തപ്പോൾ വർഷങ്ങളോളം ഗതാഗതയോഗ്യമായിടത്താണ് ഈ ദുരവസ്ഥ. പ്രസ്തുത റോഡിന്റെ വശങ്ങൾ സ്വകാര്യ വ്യക്തികൾ കയ്യേറിയതായും പരാതിയുണ്ട്. ഇതു കാരണം വാഹനം കടന്നു പോകുമ്പോൾ വശങ്ങളിൽ കൂടി സ്കൂൾ കുട്ടികൾ അടക്കം കടന്നു പോകുന്നവർ പാടുപെടുകയാണ്.

keyword-

Post a Comment

0 Comments

Top Post Ad

Below Post Ad