Type Here to Get Search Results !

Bottom Ad

മുളിയാറില്‍ കുടിവെളളം എത്തിക്കണം: സി.പി.ഐ (എം)


മുളിയാര്‍ : (www.evisionnews.in) മുളിയാര്‍ പഞ്ചായത്തിലെ വരള്‍ച ബാധിത പ്രദേശങ്ങളില്‍ ഉടന്‍ കുടിവെളളം എത്തിക്കണമെന്ന് സി പി ഐ എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ മാസത്തോടെ കുഴല്‍കിണര്‍ ഉള്‍പ്പെടെ എല്ലാ ജല സ്രോതസുകളും വറ്റി വരണ്ടതോടെ കുടിവെള്ളത്തിന് ജനം നട്ടം തിരിയുകയാണ്. 

ചാപ്പാടി, മത്തിക്കണ്ടം മൂല, കുഞ്ചിരിക്കാനം, ബോളിഗുഡ്ഡെ, ചൂരിമൂല, കൊടവഞ്ചി, എന്നീ കോളനി പ്രദേശങ്ങളിലും, പളളിക്കാല്‍, ബോവിക്കാനം, അമ്മംഗോഡ് ഇസ്സത്ത്‌നഗര്‍ എന്നിവിടങ്ങളിലും  കുടിവെളളത്തിന് ജനങ്ങള്‍ നെട്ടോടമൊടുകയാണ്. റവന്യൂ വകുപ്പിന്റെ കുടിവെളള വിതരണം കാര്യക്ഷമമായി നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

keywords: muliyar-water-for-drink-says-cpim













Post a Comment

0 Comments

Top Post Ad

Below Post Ad