Type Here to Get Search Results !

Bottom Ad

കെ സുധാകരനെ വിജയിപ്പുക്കുക: അബ്ദുള്ള ഫാറൂഖി .


അബുദാബി:(www.evisionnews.in) നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍തിയായി മല്‍സരിക്കുന്ന കെ സുധാകരനെ വിജയിപ്പിക്കാന്‍ കെ എം സി സി പ്രവര്‍ത്തകന്‍മാര്‍ ആത്മാര്‍തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യു എ ഇ കെ എം സി സി ദേശീയ ട്രഷറര്‍ യു അബ്ദുള്ള ഫാറൂഖി അഭിപ്രായപ്പെട്ടു. അബുദാബി ഉദുമ മണ്ഡലം കെ എം സി സി സംഘടിപ്പിച്ച യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ ജന ബാഹുല്ല്യം കൊണ്ട് ശ്രദ്ധ നേടി.
പ്രസിഡന്റ് അഷ്‌റഫ് കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു അബുദാബി സംസ്ഥാന കെ എം സി സി പ്രസിഡന്റ് നസീര്‍ മാട്ടൂല്‍, വൈസ് പ്രസിഡന്റ് വി കെ ഷാഫി, ജില്ല പ്രസിഡന്റ് പി കെ അഹ് മദ്, ഒ ഐ സി സി ഗ്‌ളോബല്‍ വൈസ് പ്രസിഡന്റ് മനോജ് പുഷ്‌കര്‍, അബുദാബി ഇന്‍കാസ് പ്രസിഡന്റ് പള്ളിക്കല്‍ ഷുജായി, കാസറഗോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ജലീല്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ എം സി സി പ്രവര്‍ത്തകരുടെ ഈ ആവേശം എന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് കെ സുധാകരന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി കെ അഷ്‌റഫ് സ്വഗതവും ട്രഷറര്‍ നൗഷാദ് മിഹ് റാജ് നന്ദിയും പറഞ്ഞു . നേരത്തെ അബുദാബി മദീനത്ത് സായിദ് മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയ സുധാകരന് ഊശ്മളമായ സ്വീകരണമാണ് വ്യാപാരികളും പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്. ഉദുമ പഞ്ചായത്ത് കെ എം സി സി പ്രവര്‍ത്തകരായ അബ്ദുസ്സലാം ആലൂര്‍,അനീസ് മാങ്ങാട്, ഹനീഫ് മാങ്ങാട്, ഷമീര്‍ കോട്ടിക്കുളം, അബ്ബാസ്, സലാം മിഹ് റാജ്, റഹീം തോട്ടം, അഷ്‌റഫ് പൊവ്വല്‍, എം എം നാസര്‍ നേതൃത്തം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad