തിരുവന്തപുരം: (www.evisionnews.in) ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഫലം വിലയിരുത്താന്‍ ചൊവ്വാഴ്ച പരീക്ഷാബോര്‍ഡ് യോഗം ചേരും.
അതിനിടെ മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരീക്ഷാ ബോര്‍ഡ് മാറ്റം നിര്‍ദ്ദേശിക്കുന്ന പക്ഷം ഫലത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടാകും. ഏതായാലും ഈ മാസം 28 നകം ഫലം പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തില്‍ ഫലപ്രഖ്യാപനത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഒഴിവാക്കി ഇത്തവണ മൂല്യനിര്‍ണയത്തിലും മാര്‍ക്ക് കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്നതിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിജയശതമാനം ഗണ്യമായി ഉയര്‍ന്നത് വിവാദം ക്ഷണിച്ചു വരുത്തിയതിനാല്‍ ഇത്തവണ വിജയ ശതമാനത്തില്‍ കുറവുവരാന്‍ സാധ്യതയുണ്ട്.
keywords: sslc-exam-result-will-publish
Post a Comment
0 Comments