Type Here to Get Search Results !

Bottom Ad

നിയമസഭാതെരഞ്ഞെടുപ്പ് മുദ്രാവാക്യ രചന മത്സരം നടത്തുന്നു

കാസര്‍കോട്.(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ ക്ഷണിക്കുന്നു. സ്വീപ് പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം റിട്ടേണിംഗ് ഓഫീസറാണ് മുദ്രാവാക്യരചനാ മത്സരം നടത്തുന്നത്. മുദ്രാവാക്യങ്ങള്‍ 10 വാക്കില്‍ കവിയരുത്. എസ് എം എസ്, വാട്ട്‌സ് ആപ്പ്, ഇ മെയില്‍ മുഖാന്തിരമാണ് അയക്കേണ്ടത്. മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷയില്‍ ജില്ലയിലെ വോട്ടര്‍മാര്‍ക്ക് മത്സരിക്കാം. മികച്ച മൂന്ന് മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുക്കും. പേര്, മൊബൈല്‍ നമ്പര്‍, മുദ്രാവാക്യം എന്ന ഫോര്‍മാറ്റില്‍ എസ് എം എസ് , വാട്ട്‌സ് ആപ് മുഖാന്തിരം അയയ്ക്കുന്നവര്‍ 9544547353 എന്ന നമ്പരിലേക്കും ഇ മെയില്‍ മുഖാന്തിരം അയയ്ക്കുന്നവര്‍ sveepromnjr@gmail.com  എന്ന ഇ-മെയില്‍ ഐ ഡി യിലേക്കും അയക്കണം. മുദ്രാവാക്യം ലഭിക്കേണ്ട അവസാന തീയതി മെയ് 10.

Post a Comment

0 Comments

Top Post Ad

Below Post Ad