ബദിയടുക്ക: (www.evisionnews.in) രണ്ട് മാസം മുമ്പ് വെള്ളം പൂര്‍ണ്ണമായും വറ്റിയ കിണറില്‍ പൊടുന്നനെ വെള്ളം നിറഞ്ഞ് തുടങ്ങിയതോടെ നാട്ടുകാരില്‍ കൗതുകം പരത്തി. മാന്യ കാര്‍മാറിലെ ശങ്കരപാട്ടാളിയുടെ വീട്ടുമുറ്റത്തുള്ള കിണറിലാണ് ഇന്ന് രാവിലെ ഉറവപൊട്ടി വെള്ളം പ്രവഹിച്ചത്. ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ നിരവധി പേരാണ് പാട്ടാളിയുടെ വീട്ടിലെത്തിയത്.
18 കോല്‍ താഴ്ചയുള്ള കിണറില്‍ രണ്ട് മാസം മുമ്പാണ് വെള്ളം പൂര്‍ണ്ണമായും വറ്റിയത്. ഇതേ തുടര്‍ന്ന് സമീപത്തെ കിണറിനെയായിരുന്നു വീട്ടുകാര്‍ ആശ്രയിച്ചിരുന്നത്. അതിനിടെ ചൊവ്വാഴ്ച രാവിലെ വെള്ളം നിറയുകയായിരുന്നു. കിണറില്‍ ഇപ്പോള്‍ മൂന്ന് കോലോളം വെള്ളമുണ്ട്.
keywords: badiadka-water-fill-well-manya

Post a Comment
0 Comments