Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക പുത്തൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; അപായം ഒഴിവായി


മംഗളൂരു: (www.evisionnews.in) പുത്തൂരിന് സമീപം കല്ലടുക്കയില്‍ ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു. മംഗളൂരു-ബംഗളൂരു ദേശീയ പാതയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി.

ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് ഈ ഭാഗത്തെ 80 ഓളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഗ്യാസ് ചോര്‍ച്ച അടച്ച ശേഷമാണ് രാവിലെയോടെ ഗതാഗതം പുനരാരംഭിച്ചു. ലോറിയുടെ ക്യാബിനും ടാങ്കറും വേര്‍പെട്ടിട്ടുണ്ട്. അഗ്നിശമന സേന വിദഗ്ധരെത്തിയ ശേഷമാണ് ഗ്യാസ് ചോര്‍ച്ച അടച്ചത്.

keywords: manglore-tanker-lorry-collapse-karnataka

Tags

Post a Comment

0 Comments

Top Post Ad

Below Post Ad