കാഞ്ഞങ്ങാട്: (www.evisionnews.in) വീട്ടില്‍ വില്‍പ്പനക്ക് വെച്ച 10 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. വീട്ടുടമ മീതെപോര്‍ക്കളത്തെ ലൂക്കോസി(64)നെ അറസ്റ്റ് ചെയ്തു. എക്സൈസ് നടത്തിയ റെയ്ഡില്‍ മറ്റുരണ്ടുപേരേയും അറസ്റ്റ് ചെയ്തു. നാടന്‍ ചാരായവും കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമാണ് പിടികൂടിയത്. ഏഴാംമൈല്‍, പോര്‍ക്കളം, പറക്ലായി, ചെമ്മാന്താട് പ്രദേശങ്ങളിലാണ് റെയ്ഡ്. ചെമ്മാന്താട്ടെ സി. കൃഷ്ണന്‍ (54), പി. നാരായണന്‍ (53) എന്നിവരെ എട്ട് ലിറ്റര്‍ ചാരായവുമായാണ് അറസ്റ്റ് ചെയ്തത്.
keywords: 10-litter-foreign-liquir-captured

Post a Comment
0 Comments