മുള്ളേരിയ: (www.evisionnews.in) കരള്‍ രോഗം മൂര്‍ച്ചിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഡൂര്‍ പാണ്ടിയിലെ ചന്ദ്രശേഖര(26)യാണ് മരിച്ചത്. മംഗളൂരുവില്‍ കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അസുഖം ബാധിച്ചത്. ഒരാഴ്ച മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശിവപ്പ-സുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈലജ. മക്കള്‍: ശാമിയ, ശരണ്യ. അനിത ഏക സഹോദരിയാണ്.
keywords: liver-sickness-fellow-death

Post a Comment
0 Comments