Type Here to Get Search Results !

Bottom Ad

ജലവിതരണ വാഹനം അപകടത്തില്‍ പെട്ടു


ഒടയംചാല്‍: (www.evisionnews.in) ശുദ്ധജല വിതരണത്തിനു പോയ വാഹനം അപകടത്തില്‍ പെട്ടു. ഉദയപുരം ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ലോറിയാണ് തിങ്കളാഴ്ച രാവിലെ ഏഴിനു പടിമരുതില്‍ മറിഞ്ഞത്. മലയോരത്തെ കുടിവെള്ളക്ഷാമം രൂക്ഷമായ കോളനികളില്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുദ്ധജലവിതരണത്തിന് പോയ ലോറി ടാങ്കുകളില്‍ ജലം നിറച്ച് പടിമരുത് കോളനിയിലേക്കു പോകുംവഴിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന 5000 ലീറ്ററിന്റെയും 2000 ലീറ്ററിന്റെയും ടാങ്കുകള്‍ പൂര്‍ണമായും തകര്‍ന്നു. 

വാഹനത്തിനു വന്ന കേടുപാടുകളടക്കം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. മലയോരത്തെ കോളനികളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാണ്. റവന്യു അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പലയിടങ്ങളിലും ശുദ്ധജലമെത്താത്തതിനാലാണ് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സ്വന്തം വാഹനത്തില്‍ ശുദ്ധജലവിതരണം നടത്താന്‍ തീരുമാനിച്ചത്. സൊസൈറ്റിയുടെ ലോറിയിലായിരുന്നു കുടിവെള്ളം കൊണ്ടുപോയിരുന്നത്. വാഹനം അപകടത്തില്‍ പെട്ടതോടെ കോളനിവാസികള്‍ക്കു ലഭിച്ചു കൊണ്ടിരുന്ന വെള്ളവും ഇല്ലാതായി.

keywords: water-vehicle-lorry-accident-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad