കൊച്ചി: (www.evisionnnews.in) എറണാകുളം പുല്ലേപ്പടിയില് പത്ത് വയസ്സുകാരനെ കുത്തിക്കൊന്നു. അഞ്ചാം ക്ലാസ്സ് വിദ്യാര്ഥിയായ റിച്ചിയാണ് കുത്തേറ്റു മരിച്ചത്. രാവിലെ പാല് വാങ്ങാനായി കടയില്‌പോയി വരികയായിരുന്ന റിച്ചിയെ അയല്‌വാസിയായ അജി ദേവസ്യ എന്നയാളാണ് കുത്തിക്കൊന്നത്.
കുത്തേറ്റ റിച്ചിയെ ഉടനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ ആക്രമിച്ച അജി ദേവസ്യ(40)യെ എറണാകുളം സെന്ട്രല് പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ അജി ദേവസ്യ മാനസികരോഗിയാണെന്ന് പോലീസ് അറിയിച്ചു.
keyword; student-ten-age-killed-knife
Post a Comment
0 Comments