കാസര്‍കോട്:(www.evisionnews.in)നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയ സമ്മതിദായക ബോധവല്‍ക്കരണ വാഹനത്തിന്റെ പര്യടനം പൂര്‍ത്തിയായി. രണ്ട് ദിവസമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് വോട്ടുവണ്ടി പര്യടനം പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച കാഞ്ഞങ്ങാട് നിന്ന് പര്യടനം തുടങ്ങിയ വോട്ട് വണ്ടി പുതിയകോട്ട, നീലേശ്വരം, നീലേശ്വരം മാര്‍ക്കറ്റ്, തൈക്കടപ്പുറം, കല്ലൂരാവി, മീനാപ്പീസ്, പുഞ്ചാവി കടപ്പുറം, മഡിയന്‍, ബേക്കല്‍, പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം മേല്‍പറമ്പില്‍ സമാപിച്ചു. വോട്ട് ചെയ്യുന്ന വിധം വോട്ടര്‍ നേരില്‍ മനസ്സിലാക്കുന്നതിനായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം വണ്ടിയില്‍ ഒരുക്കിയിരുന്നു. വോട്ട് ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങള്‍, തെരഞ്ഞെടുപ്പ് സംബന്ധമായ ഇ-അനുമതി, ഇ-പരിഹാരം എന്നീ സോഫ്റ്റ് വെയറുകളും വോട്ട് വണ്ടിയില്‍ പരിചയപ്പെടുത്തി.
വോട്ട് വണ്ടി പ്രയാണം സമാപിച്ചു
12:07:00
0

Post a Comment
0 Comments