ചണ്ഡിഗഡ് (www.evisionnews.in): ഏഴുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 17കാരന്റെ ഇരുകൈകളും പിതാവ് അരിഞ്ഞുവീഴ്ത്തി. 2014 ല്‍ നടന്ന പീഡനക്കേസില്‍ പഞ്ചാബിലെ ഭട്ടിണ്ഡ ജില്ലാ കോടതിയിലല്‍ വാദം നടന്നതിനു പിന്നാലെയാണ് കേസില്‍ പ്രതിയായ പര്‍മിന്ദര്‍ സിങ്ങി (17)നെ കുട്ടിയുടെ അച്ഛന്‍ പമ്മ സിങ് ആക്രമിച്ചത്.
ഇരുവരും ഒരേ ഗ്രാമവാസികളാണ്. ചൊവ്വാഴ്ച കേസിന്റെ വാദത്തിന് ശേഷം, ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് പര്‍മിന്ദറിനെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിയശേഷം ഇയാളെ മര്‍ദ്ദിക്കുകയും മരത്തില്‍ കെട്ടിയിട്ട് ഇരുകൈകളും വെട്ടിമാറ്റുകയുമായിരുന്നു. പിന്നീട് ഗ്രാമവാസികള്‍ എത്തിച്ചേര്‍ന്നാണ് പര്‍മിന്ദറിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ അത്യാസനനിലയിലാണ്. ഒളിവില്‍ പോയ പമ്മ സിങ്ങിനെതിരെ കൊലപാതകശ്രമത്തിനുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Post a Comment
0 Comments