കാസര്‍കോട്.(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പ് 2016 ന്റെ വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. വിജ്ഞാപനം നിയമസഭാമണ്ഡലങ്ങളിലെ വരണാധികാരികള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. നാളെ മുതല്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെയാണ് വരണാധികാരികള്‍ പത്രിക സ്വീകരിക്കുക. നാളെ രാവിലെ വരണാധികാരികളുടെ കയ്യൊപ്പോടെ വരണാധികാരിയുടെയും സഹവരണാധികാരിയുടെയും കാര്യാലയത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യാലയത്തിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

Post a Comment
0 Comments