Type Here to Get Search Results !

Bottom Ad

നാടിനെ രക്ഷിച്ച അഹമദിന് എയ്‌സ് അക്കൗണ്ട്‌സിന്റെ ആദരം


കാസർകോട്‌:(www.evisionnews.in) കാസർകോട്‌ ജില്ല സാക്ഷ്യം വഹിക്കേണ്ടിയിരുന്ന വന് ട്രെയിൻ ദുരന്തത്തിൽ നിന്ന് അവസരോചിത ഇടപെടലിലൂടെ നാടിന്റെ രക്ഷകനായി മാറിയ അഹമ്മദ് ചൗക്കിയെ ഏസ്‌ അക്കൗണ്ട്‌സ്‌ വിദ്യാർത്ഥികൾ സന്ദർശിച്ചു. എയ്‌സ് അക്കൗണ്ട്‌സ്‌ മാനേജിംഗ് ഡയറക്ടർ എ.എം പേരൂർ ഉപഹാരം നൽകി. 
അഹമദിന്റെ മകന് എയ്‌സ് അക്കൗണ്ട്‌സിൽ സൗജന്യമായി കോഴ്‌സ്‌ ചെയ്യാനുള്ള അവസരമൊരുക്കും. സെന്റർ മാനേജർ സജിത നാരയൺ, കോഴ്‌സ്‌ കോ-ഓഡിനേറ്റർ അറഫാത്ത്‌ പൊവ്വൽ, വിദ്യാർത്ഥികളായ നൗഷാദ് പുതിയോടി, സിദ്ധിഖ് ആരിക്കാടി, ഷമ്മാസ് മാണിക്കോത്ത് ,റഹീസ് ,അഫ്സൽ ,റംഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad