Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് ആദര്‍ശ സന്ദേശ യാത്രക്ക് തൃക്കരിപ്പൂരില്‍ ആവേശകരമായ സമാപനം


തൃക്കരിപ്പൂര്‍: (www.evisionnews.in)ഈ മാസം 23 ന് ജില്ലാ എസ്.വൈ.എസ് ചന്തരയില്‍ നടത്തുന്ന ജില്ലാ ആദര്‍ശ സമ്മേളന പ്രചരണാര്‍ഥം രണ്ട് ദിവസമായി പ്രയാണം തുടരുന്ന ആദര്‍ശ സന്ദേശ യാത്ര തൃക്കരിപ്പൂരില്‍ സമ്മേളനാവേശം വിതറി സമാപിച്ചു. തീരദേശ പ്രദേശങ്ങളിലൂടെയും ജില്ലാതിര്‍ത്തിയിലൂടെയും കടന്നു പോയ യാത്രക്ക് എങ്ങും ആവേശകരമായ സ്വീകരണം ലഭിച്ചു.
രാവിലെ കോട്ടപ്പള്ളി മഖാം സിയാറത്തോടെയാണ് രണ്ടാം ദിന പര്യടനം തുടങ്ങിയത്. ജാഥാ ക്യാപറ്റന്‍ ജലീല്‍ സഖാഫി മാവിലാടത്തിന് പതാക കൈമാറി നൗഷാദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കാടങ്കോട്, കൈതക്കാട്, ഓരിമുക്ക്, മാവിലാടം ബീച്ചാരക്കടവ്, വലിയപറമ്പ, ആയിറ്റി, തെക്കേക്കാട്, പടന്ന, ഉദിനൂര്‍, വെള്ളാപ്പ്, മെട്ടമ്മല്‍, പൊറോപ്പാട്, ഉടുമ്പുന്തല, മാടക്കാല്‍, ഒളവറ, കരോളം മൈതാനി, തങ്കയം എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം തൃക്കരിപ്പൂര്‍ ടൗണില്‍ യാത്ര സമാപിച്ചു
അബ്ദു റഹ്മാന്‍ മദനി പടന്ന, ഇ.കെ അബൂബക്കര്‍, ഹുസൈന്‍ സഖാഫി ആയിറ്റി, ബശീര്‍ സഅദി, ജാബിര്‍ സഖാഫി, ഹിദായത്തുല്ലാഹ് ഒളവറ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ച


Post a Comment

0 Comments

Top Post Ad

Below Post Ad