Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫ് വന്നാല്‍ വിലക്കയറ്റമുണ്ടാകില്ല;വി.എസ്


കുമ്പള: (www.evisionnews.in) എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഞ്ച് വര്‍ഷക്കാലം വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കുമ്പളയില്‍ ബുധനാഴ്ച്ച രാവിലെ നടന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്. ഇ.എം.എസും നായനാരും താനും ഭരിച്ച കാലത്തൊക്കെ കേരളത്തിലെ പാവങ്ങള്‍ക്ക് സുവര്‍ണ്ണകാലമായിരുന്നു. എന്നാല്‍ യു.ഡി.എഫ് ഭരണകാലം കോഴയുടേയും മുതലാളിമാരുടേയും കാലമാണ്. വന്‍കിടക്കാരെ സഹായിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാവങ്ങള്‍ക്ക് പട്ടിണിയും ദുരിതവുമാണ്.

വര്‍ഗീയതയും മതസ്പര്‍ധയും വളര്‍ത്താനാണ് കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പല ഭാഗങ്ങളിലും വര്‍ഗീയ ചേരിതിരിവുകളും സംഘര്‍ഷങ്ങളും ഏറിവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്‌വി.എസ് കൂട്ടിച്ചേര്‍ത്തു. 
ബി.വി രാജന്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, കെ.പി. സതീഷ്ചന്ദ്രന്‍, മഞ്ചേശ്വരം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി.എച്ച് കുഞ്ഞമ്പു, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി.ബി അഹമദ്, എം. അനന്തന്‍ നമ്പ്യാര്‍, വി.വി രമേശന്‍, ആര്‍. ജയാനന്ദന്‍, കെ.എസ് ഫക്രുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.പി.പി മുസ്തഫ സ്വാഗതം പറഞ്ഞു.

keyword- vs-kumbala

Post a Comment

0 Comments

Top Post Ad

Below Post Ad