കാസര്‍കോട്; (www.evisionnews.in) കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും ചെമ്പിരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച് കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടരുടെ സേവനം ലഭ്യമാക്കാനും അന്വേഷണം കോടതിയുടെ മേല്‍േേനാട്ടത്തിലാക്കാനുമുള്ള സഹായമഭ്യര്‍ത്ഥിച്ചും പ്രതിപക്ഷനേതാവെന്ന നിലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും അഭ്യര്‍ത്ഥിച്ച് ഖാസിയുടെ മകന്‍ സി എ മുഹമ്മദ് ശാഫി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നിവേദനം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ബുധനാഴ്ച കാസര്‍കോട്ടെത്തിയ വി എസ് തങ്ങിയ പുലിക്കുന്നിലെ ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഖാസിയുടെ ബന്ധുക്കള്‍ വി എസുമായി കൂടിക്കാഴ്ച നടത്തിയത്.
നിരവധി മഹല്ലുകളുടെ ഖാസിയും പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനും വാര്‍ദ്ധക്യ സഹജമായ രോഗങ്ങളലട്ടുന്ന ഖാസി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ശാഫിയുടെ മകന്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തതാണെ് വരുത്തി തീര്‍ക്കാനാണ് ലോക്കല്‍ പോലീസും തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സി ബി ഐയും ശ്രമിച്ചത്. സി ബി ഐ അന്വേഷണത്തില്‍ പ്രതികള്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് ആദ്യം കേസ് അന്വേഷിച്ച സി ബി ഐ ഓഫീസര്‍ തന്നെ അറിയിച്ചിരുന്നതായും മുഹമ്മദ് ശാഫി വി എസിനോട് പറഞ്ഞു. അന്വേഷണത്തിലെ ഈ പുരോഗതിക്കിടയിലാണ് ആ ഓഫീസറെ മാറ്റി കേസ് മറ്റൊരു ഉദ്യേഗസ്ഥന്റെ നേതൃത്വത്തില്‍ കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിച്ച് സി.ബി.ഐ. ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ ശാഫി സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം സി.ജെ.എം. കോടതി പുറപ്പെടുവിച്ച പുനരന്വേഷണത്തിന്റെ ഉത്തരവിന്റെ പകര്‍പ്പും വി എസിന് കൈമാറിയിട്ടുണ്ട്.
ഖാസിയുടെ ബന്ധുക്കളായ യു എം ശാഫി ദേളി, സിദ്ദീഖ് നദ്‌വി ചേരൂര്‍ എന്നിവരും വി എസിനെ കാണാനെത്തിയിരുന്നു. ശാഫി നല്‍കിയ നിവേദനം ശ്രദ്ധാപൂര്‍വ്വം വായിച്ച വി എസ് ദുരൂഹമരണം സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരാന്‍ നാട്ടുകാര്‍ നടത്തുന്ന യത്‌നങ്ങള്‍ക്കൊപ്പം താനും ഉണ്ടാകുമെന്നും മകന്‍ ശാഫിക്ക് ഉറപ്പുനല്‍കി. സി പി എം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രനും സന്നിഹിതനായിരുന്നു.
keywords: qasi-case-vs-read-son-shafi-case
Post a Comment
0 Comments