Type Here to Get Search Results !

Bottom Ad

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജില്ലയില്‍ അപേക്ഷിച്ചത് 26818 പേര്‍

കാസര്‍കോട്:(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പി്്്‌ന് മുന്നോടിയായി പുതിയ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജില്ലയില്‍ ഇതുവരെ അപേക്ഷിച്ചത് 26818 പേര്‍. മഞ്ചേശ്വരത്ത് 7407, കാസര്‍കോട് 5643, ഉദുമ 6529, കാഞ്ഞങ്ങാട് 3356, തൃക്കരിപ്പൂര്‍ 3538 പേരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. 12104 പുരുഷന്മാരും 14358 സ്ത്രീകളും 11 മറ്റുളളവരുമടക്കം 26473 പേരും 345 പ്രവാസി മലയാളികളും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 14838 അപേക്ഷകളില്‍ ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്നും ബാക്കിയുളള അപേക്ഷകളില്‍ ഈ മാസം 26 നകം തീരുമാനമെടുക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. വിവിധ തിരുത്തലുകള്‍ക്കായി 8750 പേരും ബൂത്ത്മാറ്റത്തിനായി 3874 പേരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഈ മാസം 29 ന് ശേഷം പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേയ്16ന് സമ്മതിദാനാവകാശം വിനിയോഗിക്കാം. ഇതിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുളള അവസരം ഈ മാസം 19 ന് രാത്രി 12 മണി വരെ ആയിരുന്നു. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. എന്നാല്‍ ഇനിയുളള അപേക്ഷകര്‍ക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad