Type Here to Get Search Results !

Bottom Ad

ഖത്തീബിന്റെ പ്രസംഗം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു


മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in)  കഞ്ചാവ് മാഫിയയ്‌ക്കെതിരെ പ്രസംഗിച്ച മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത്
ഖത്വീബ് അന്‍വര്‍ ഹുദവിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ജമാഅത്ത് സെക്രട്ടറി പി.ബി അബ്ദുര്‍ റഹ്മാന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രസംഗിക്കുന്നതിനിടയിലാണ് ഇമാമിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം നടന്നത്. ഭീഷണിയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ജമാഅത്ത് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമാണ് എസ് പിക്ക് പരാതി നല്‍കിയത്.

key words.mogral-puthoor-masjid-case


Post a Comment

0 Comments

Top Post Ad

Below Post Ad