Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ വാക്കേറ്റം; കമ്പല്ലൂര്‍ സ്വദേശിയെ തലക്കടിച്ചു കൊലപ്പെടുത്തി.


കാഞ്ഞങ്ങാട്: (www.evisionnews.in) മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് കമ്പല്ലൂര്‍ സ്വദേശിയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കമ്പല്ലൂര്‍ കോളനിയില്‍ താമസിക്കുന്ന സതീശന്‍ എന്ന ആക്രി സതീശനാ (54) ണ് കൊല്ലപ്പെട്ടത്. കമ്പല്ലൂര്‍ അമ്പലം ബസ് സ്റ്റോപ്പിലാണ് സംഭവം. കൊലയുമായി ബന്ധപ്പെട്ട് ഇതേ കോളനിയില്‍ താമസിക്കുന്ന സോമനെ ചിറ്റാരിക്കാല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 
പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ജോലിയാണ് സതീശന്. ഇന്നലെ രാവിലെ സതീശന്റെ കൂടെ സോമനും പോയിരുന്നു. വൈകിട്ട് ഇരുവരും മദ്യലഹരിയിലാണ് തിരിച്ചെത്തിയത്. സന്ധ്യമുതല്‍ അമ്പലം ബസ് വെയ്റ്റിങ്ങ് ഷെഡിലും പരിസരത്തും  ഇരുവരും കറങ്ങിയടിച്ച് നടക്കുന്നത് നാട്ടുകാരും കണ്ടിരുന്നു. ഇതിനിടയില്‍ വാക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് സതീശനെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു. 
 സോമന്‍ ഒരു വര്‍ഷം മുമ്പാണ് പയ്യന്നൂരില്‍ നിന്ന് കമ്പല്ലൂരില്‍ എത്തിയത്. ഉള്‍നാടന്‍ ജലാശയത്തില്‍ നിന്നും മീന്‍ പിടിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സോമന്‍ ഇടക്കിടെ സതീശനൊപ്പവും ജോലിക്ക് പോയിരുന്നു. തങ്കമണിയാണ് സതീശന്റെ ഭാര്യ. മനു, മനീഷ എന്നിവര്‍ മക്കളാണ്. ബുധനാഴ്ച ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.


keyword-druk-death

Post a Comment

0 Comments

Top Post Ad

Below Post Ad