Type Here to Get Search Results !

Bottom Ad

വോളിലഹരിയിലമര്‍ന്ന് ചെര്‍ക്കള: സെമി ഫൈനല്‍ ഇന്ന്


ചെര്‍ക്കള (www.evisionnews.in): ദേശീയ അന്തര്‍ദേശീയ വോളി രാജാക്കന്മാര്‍ അരങ്ങുതകര്‍ക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് അവസാന ഘട്ടത്തിലേക്ക്. ഇന്ന്   ഏഴ്‌
 മണിക്ക് നടക്കുന്ന സെമിയില്‍ ഒ.എന്‍.ജി.സി ഡെറാഡൂണ്‍, ബി.പി.സി.എല്‍ കൊച്ചിനേയും രാജസ്ഥാന്‍ പോസ്റ്റല്‍ കര്‍ണാടകയേയും നേരിടും. വനിതാ വിഭാഗത്തില്‍ സായി തലശേരി കേരളാ പോലീസിനെയും നേരിടും. 

വെള്ളിയാഴ്ച നടന്ന പുരുഷവിഭാഗം മത്സരത്തില്‍ ബി.പി.സി.എല്‍ കൊച്ചിന്‍ വെസ്റ്റേണ്‍ റയില്‍വയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് പരാജയപെടുത്തി. സ്‌കോര്‍ 25/20, 25/21, 25/15. മറ്റൊരു മത്സരത്തില്‍ കര്‍ണാടക പോസ്റ്റല്‍ ഐ.ഒ.ബി ചെന്നൈയെ 3/1 എന്ന സെറ്റില്‍ പരാജയപെടുത്തി. സ്‌കോര്‍ 26/24, 29/31, 23/25, 19/25 മൂന്നാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ ഒ.എന്‍.ജി.സി ഡെറാഡൂണിനെ 3/1 എന്ന സെറ്റില്‍ പരാജയപെടുത്തി. സ്‌കോര്‍: 25/19, 25/22, 25/22, 25/12. ഫൈനല്‍ മത്സരങ്ങള്‍ഞായറാഴ്ച നടക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad