കാസര്‍കോട്: (www.evisionnews.in) കേരളം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി ജെ പിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് തിരിച്ചുകിട്ടാത്ത മണ്ഡലങ്ങള്‍ 133.
ബിജെപി മത്സരിച്ച് തോറ്റ വകയില്‍ സര്‍ക്കാരിന് കിട്ടിയതാകട്ടെ 13ലക്ഷം രൂപയും. അക്കൗണ്ട് തുറക്കലല്ല, ഭരണം പിടിക്കാന്‍ തന്നെയാണ് തങ്ങള്‍ ഇത്തവണ മത്സരിക്കുന്നതെന്നാണ് ബി ജെ പിയുടെ അവകാശവാദം. 138 സീറ്റിലാണ് കഴിഞ്ഞ തവണ ബിജെപി മത്സരിച്ചത്. ഇതില്‍ ആകെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് കെട്ടിവച്ച കാശിനുളള വോട്ടെങ്കിലും കിട്ടിയത്. ഇതുവഴി ബിജെപിയില്‍ നിന്നുമാത്രമായി സര്‍ക്കാരിന് ലഭിച്ചത് 13,03,000 രൂപയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിച്ച് കെട്ടിവെച്ച കാശുപോയവരുടെ എണ്ണം 687 എന്ന് കണക്കുകള്‍. ഇതില്‍ കെട്ടിവെച്ച കാശിനുപോലും വോട്ട് കിട്ടാതെ സര്‍ക്കാരിലേക്ക് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കി കൊടുത്ത പാര്‍ട്ടി ബിജെപിയാണെന്നും കണക്കുകള്‍ കാട്ടിത്തരുന്നു.
140 മണ്ഡലങ്ങളിലായി 971 പേരാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒരു സ്ഥാനാര്‍ത്ഥി പതിനായിരം രൂപയാണ് കെട്ടിവെക്കേണ്ടത് നിശ്ചിത ശതമാനം വോട്ട് കിട്ടിയില്ലെങ്കില്‍ കെട്ടിവെച്ച തുക സര്‍ക്കാരിലേക്ക് ഈടാക്കപ്പെടുമെന്നാണ് നിയമം. ഇതില്‍ കെട്ടിവെച്ച കാശുപോയവരില്‍ നിന്നുമാത്രമായി കഴിഞ്ഞ തവണ സര്‍ക്കാരിന് ലഭിച്ചത് 60 ലക്ഷം രൂപയാണ്.
keywords: bjp-could-not-cash-election-candidate-13-lakh-kerala
Post a Comment
0 Comments