വിദ്യാനഗര്‍ (www.evisionnews.in): പൊള്ളുന്ന വെയിലില്‍ വെന്തുരുകുന്ന യാത്രക്കാര്‍ക്ക് തണല്‍ വിരിച്ച് ആശ്വാസമേകുന്ന പാതയോരത്തെ മരങ്ങള്‍ വ്യാപകമായി തീവെച്ച് നശിപ്പിക്കാന്‍ ശ്രമം. വിദ്യാനഗര്‍ മുതല്‍ ബോവിക്കാനം വരെ പാതയോരത്തുള്ള മരങ്ങള്‍ക്കാണ് വ്യാപകമായി തീയിട്ടത്.
വിദ്യാനഗര്‍ ജല അതോറിറ്റി ഓഫീസിനു മുന്‍വശം, സന്തോഷ് നഗര്‍, നാലാംമൈല്‍, ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ മരത്തിന്റെ അടിഭാഗം കത്തി നശിച്ചിരിക്കുകയാണ്. നാലാംമൈലിലുള്ള മരത്തിന്റെ അടിഭാഗം പകുതിയിലേറെ കത്തിയതിനാല്‍ ഏതുസമയത്തും ഒടിഞ്ഞുവീഴാവുന്ന നിലയിലുമാണ്. കാസര്‍കോട് നിന്നും ചെര്‍ക്കള വരെയുള്ള ഭാഗം ദേശീയപാത അതോറിറ്റിയുടെ കീഴിലും അവിടെ മുതല്‍ ബോവിക്കാനം വരെയുള്ള ഭാഗം മരാമത്തു വകുപ്പിന്റേതുമാണ്. അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മരമാത്ത് അധികൃതര്‍ പറയുന്നത്.
Post a Comment
0 Comments