കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ 33 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ കുടുംബശ്രീ മിഷന്‍ വിഷുച്ചന്ത സംഘടിപ്പിക്കും. ഒമ്പതുമുതല്‍ 13 വരെയാണ് ചന്തകള്‍ നടക്കുക. കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിച്ച ജൈവ അരിയും വിവിധതരം ജൈവ പച്ചക്കറികളും ചന്തയില്‍ ഉണ്ടാകും.
ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ കശുവണ്ടി ഉത്പന്നങ്ങള്‍, അച്ചാര്‍, തേയില, വസ്ത്രം, ചക്കയുത്പന്നങ്ങള്‍ എന്നിവ വിപണനം ചെയ്യും. ജില്ലാതല വിഷുച്ചന്ത 11, 12, 13 തീയതികളിലായി പിലിക്കോട് നടക്കുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി.എ.അബ്ദുല്‍ മജീദ് അറിയിച്ചു.
keywords: kudumbashree-market-item-sell-ksd
Post a Comment
0 Comments