Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ പാളത്തിലേക്ക് ജീപ്പ് കയറ്റി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം


ബംഗളൂരു (www.evisionnews.in): കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സ് അട്ടിമറിക്കാന്‍ ശ്രമം. പാളത്തിലേക്ക് ജീപ്പ് കയറ്റിയാണ് അട്ടിമറിക്ക് ശ്രമിച്ചത്. ജീപ്പ് ഓടിച്ചയാള്‍ ഓടി രക്ഷപ്പെട്ടു. മൈസൂര്‍ ബംഗളൂരു റോഡിന് സമീപം ശനിയാഴ്ച രാവിലെ 7.45 മണിയോടെയാണ് സംഭവം. 

നിരവധി മലയാളികള്‍ ട്രെയിനിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ഒരു സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് അഞ്ചു മിനുറ്റിനുള്ളില്‍ പൊടുന്നനെ ട്രെയിന്‍ സഡന്‍ ബ്രേക്കിടുകയായിരുന്നുവെന്ന് ട്രെയിനിലുണ്ടായിരുന്ന ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷററുമായ എം.ഒ വര്‍ഗ്ഗീസ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 45 മിനുറ്റിന് ശേഷം ട്രെയിന്‍ വീണ്ടും ബംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു. പാളത്തില്‍ കുറുകെയിട്ട ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ജീപ്പ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad