കണ്ണൂര്‍ (www.evisionnews.in): കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കീച്ചേരിയിലാണ് സംഭവം. കാസര്‍കോട് തൃക്കരിപ്പൂര്‍ നടക്കാവ് ഇയ്യക്കാട്ടെ പി.വി ലക്ഷ്മി (65), തൃക്കരിപ്പൂര്‍ വെള്ളാട്ടെ ടി.എ ബാബു (45) എന്നിവരാണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ദുബൈയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ ബാബുവിനെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബസമേതം കരിപ്പൂരിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. ബാബുവിന്റെ ഭാര്യാമാതാവാണ് ലക്ഷ്മി. ലക്ഷ്മിയുടെയും ബാബുവിന്റെയും മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments