Type Here to Get Search Results !

Bottom Ad

മലകയറ്റത്തിനിടയില്‍ പത്രപ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു


മംഗളൂരു: മലകയറ്റത്തിനിറങ്ങിയ മാധ്യമപ്രവര്‍ത്തക സംഘത്തില്‍പെട്ട യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച ചാര്‍മാടി ചുരത്തിലാണ് സംഭവം. കന്നട ദിനപത്രമായ പ്രജാവാണിയുടെ ലേഖകനും സബ് എഡിറ്ററുമായ ഹൈമദ് ഹുസൈനാ (28) ണ് മരിച്ചത്. 

കന്നട വര്‍ഷാരംഭമായ യുഗാദി അവധി ആഘോഷിക്കാന്‍ പുറപ്പെട്ടതായിരുന്നു മംഗളൂരുവിലെ മാധ്യമസംഘം. സംഘത്തില്‍ മുപ്പത് പേരുണ്ടായിരുന്നു. ചുരംകയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്ഥിതിവഷളാവുകയുമായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ ബെല്‍ത്തങ്ങാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad