Type Here to Get Search Results !

Bottom Ad

നാട്ടുകാരുടെ പ്രതിഷേധം; ചട്ടഞ്ചാലിലെ മാതൃഭൂമിയുടെ തെരെഞ്ഞെടുപ്പ് പരിപാടി മാറ്റി


ചട്ടഞ്ചാല്‍(www.evisionnews.in)മാതൃഭൂമി ന്യൂസിന്റെ തെരെഞ്ഞെടുപ്പ് പരിപാടിയായ 'പോരാട്ടം' പരിപാടി നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി. വെള്ളിയാഴ്ച ചട്ടഞ്ചാലില്‍ നടക്കേണ്ട പരിപാടിയാണ് മാറ്റിയത്. മാതൃഭൂമി ദിനപത്രത്തില്‍ ഈ അടുത്ത കാലത്ത് വന്ന പ്രവാചനകനെ അപകീര്‍ത്തിപ്പെടുത്തിയ ലേഖനമാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
എതിര്‍പ്പിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള പൊയിനാച്ചിയിലാണ് പരിപാടി നടന്നത്. പരിപാടി നടത്താനുള്ള സ്ഥലം അന്വേഷിക്കുക മാത്രമാണ് ചട്ടഞ്ചാലില്‍ നടത്തിയതെന്നും മാതൃഭൂമി ചാനല്‍ അധികൃതര്‍ ഇവിഷനോട് പ്രതികരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad