Type Here to Get Search Results !

Bottom Ad

സരിതയുടെ കത്ത്. മുഖ്യമന്ത്രി ക്രിമിനല്‍ കേസ് നല്‍കി


തിരുവനന്തപുരം :(www.evisionnews.in) അപകീർത്തിപ്പെടുത്തുന്ന കത്തു പുറത്തുവിട്ട സോളർ കേസ് പ്രതി സരിത എസ്. നായർക്കെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സരിത അടക്കം അഞ്ചുപേർക്കെതിരെയാണ് പരാതി. തന്നെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് ഹർജിയിൽ ഉമ്മൻ ചാണ്ടി ആരോപിച്ചു. ഹർജിയിൽ മേയ് 28ന് ഹൈക്കോടതി വാദം കേൾക്കും.


മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ആരോപണങ്ങളുമായി സരിത പുറത്തുവിട്ട പുതിയ കത്ത് വ്യാജമെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം യഥാർഥ കത്തിലുണ്ടായിരുന്നില്ല. ഇപ്പോൾ പുറത്തുവിട്ട കത്തിൽ മുൻപില്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ടെന്നും ഇതിനു പിന്നിൽ മുൻമന്ത്രി കെ.ബി.ഗണേഷ്കുമാറാണെന്നും സോളർ കമ്മിഷനു മുന്നിൽ ഫെനി മൊഴി നൽകിയിരുന്നു. . 
keyword-saritha-oommen

Tags

Post a Comment

0 Comments

Top Post Ad

Below Post Ad