Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും


കാസര്‍കോട്: (www.evisionnews.in)മെയ് 16ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എന്‍.എ നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഏപ്രില്‍ 11 തിങ്കളാഴ്ച തുടക്കം കുറിക്കും.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട് നുളളിപ്പാടി കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യും

വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, അഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും

പരിപാടി വന്‍വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജിയും, കണ്‍വീനര്‍ കണ്‍ താപ്പയും അഭ്യര്‍ത്ഥിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad