കാസര്‍കോട്: (www.evisionnews.in) വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം. ലോഡ്ജ് മാനേജറെ മര്‍ദ്ദിച്ചതിന് യുവാവിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. കാസര്‍കോട് ആലിയ ലോഡ്ജ് മാനേജര്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി എം. മുഹമ്മദി(64)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ ലോഡ്ജ് കോമ്പൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ഒരു യുവാവ് മര്‍ദ്ദിച്ചതെന്ന് മുഹമ്മദ് പരാതിപ്പെട്ടു. കണ്ടാലറിയാവുന്ന യുവാവിനെതിരെയാണ് കേസെടുത്തത്.
keywords: assault-quarrel-lodge-vehicle-parking
Post a Comment
0 Comments