Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ വാഹനാപകടം; രണ്ട് കാസര്‍കോട് സ്വദേശികള്‍ക്ക് പരിക്ക്


കാസര്‍കോട്: (www.evisionnews.in) കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി ടെമ്പോയില്‍ വരികയായിരുന്ന രണ്ട് കാസര്‍കോട് സ്വദേശികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പെരുമ്പള കടവിലെ മുഹമ്മദ് റഫീഖ് (32), നെല്ലിക്കട്ടയിലെ കബീര്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

കര്‍ണാടക ഹാസനില്‍ നിന്ന് പച്ചക്കറി കയറ്റി കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ടെമ്പോ മുന്നിലുണ്ടായിരുന്ന ടാങ്കര്‍ ലോറി മുന്നോട്ടെടുത്തതുകാരണം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പുമായി കൂട്ടിയിടിച്ചപ്പോഴാണ് അപകടമുണ്ടായത്.

keywords: vehicle-accident-karnataka-two-injury

Post a Comment

0 Comments

Top Post Ad

Below Post Ad