Type Here to Get Search Results !

Bottom Ad

വികസനം വിരിയിച്ച വസന്തം എന്‍.എ: തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം നാളെ


കാസര്‍കോട് (www.evisionnews.in): എന്‍.എ നെല്ലിക്കുന്നിന്റെ വിജയത്തിനും യു.ഡി.എഫിന്റെ തുടര്‍ഭരണത്തിനും വേണ്ടി നടത്തുന്ന ഹൈടെക് പ്രചാരണത്തിന്റെ ഭാഗമായി കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഒരുക്കിയ 'വികസനം വിരിയിച്ച വസന്തം എന്‍.എ' 

തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം നാളെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പ്രകാശനം ചെയ്യും. കാസര്‍കോട്ടെ വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കര രചിച്ച ഗാനങ്ങള്‍ക്ക് കണ്ണൂര്‍ മുഹമ്മദ് അലി ഈണം പകര്‍ന്ന തെരഞ്ഞെടുപ്പ് ഗാനങ്ങളാണ് പ്രകാശനത്തിനൊരുങ്ങുന്നത്. 

ജനപ്രതിനിധികള്‍, യു ഡി എഫ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ എം സി സി, എം എസ് എഫ്, എസ് ടി യു നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

എന്‍ എ നെല്ലിക്കുന്നിന്റെയും മറ്റു യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനു വേണ്ടി വളരണം ഈ നാട് തുടരണം ഈ ഭരണം എന്ന പ്രമേയത്തില്‍ ശക്തമായ ഓണ്‍ലൈന്‍ കാമ്പയിനാണ് ദുബൈ കെ എം സി സി മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ നടന്നുവരുന്നത്.




Post a Comment

0 Comments

Top Post Ad

Below Post Ad