Type Here to Get Search Results !

Bottom Ad

കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലം -സി.എച്ച് നൂറുദ്ദീന്‍

ദുബൈ (www.evisionnews.in): കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുവര്‍ണകാലമായിരുന്നുവെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് സി എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട് അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി വളരണം ഈ നാട് തുടരണം ഈ ഭരണം എന്ന പ്രമേയത്തില്‍ എന്‍ എ നെല്ലിക്കുന്നിന്റെ വിജയത്തിനു വേണ്ടി നടത്തുന്ന ഓണ്‍ലൈന്‍ കാമ്പയിന്റെ ഭാഗമായി ദുബൈ കെ എം സി സി കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഉയര്‍ന്നുവരുന്ന വികസന പദ്ധതികള്‍ വര്‍ത്തമാനകാല പ്രതീക്ഷകളാണ്. അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. വികസനം, സമാധാനം, കാരുണ്യം എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഉജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. വര്‍ത്തമാനകാല ആവശ്യങ്ങള്‍ നിറവേറ്റുന്ന ധര്‍മമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ചെയ്തത്. കേരളത്തിന്റെ വികസനവും സമാധാനവും ആഗ്രഹിക്കുന്നവര്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് തുടര്‍ഭരണത്തിന് സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

ദുബൈ കെ.എം.സി.സി കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി സി.എ നഗര്‍ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. ദുബൈ കെ.എം.സി.സി ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ പി.ഡി ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, സിദ്ദീഖ് കനിയടുക്ക, ഹനീഫ് കോട്ട, ഉവൈസ് സി.എ നഗര്‍, റാസിഖ് മഞ്ഞംപാറ പ്രസംഗിച്ചു. ദുബൈ കെ.എം.സി.സി കാറഡുക്ക പഞ്ചായത്ത് ആക്ടിംഗ് ജനറല്‍ സെക്രട്ടറി അന്‍വര്‍ മഞ്ഞംപാറ സ്വാഗതവും ട്രഷറര്‍ കൊടിയവളപ്പ് ഇബ്രാഹിം നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad