തിരുവനന്തപുരം: (www.evisionnews.in) തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ശല്യം രുക്ഷം. കിളിമാനുരില്‍ വയോധിക ദമ്പതികള്‍ക്ക് തെരുവ് നായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്ന ഭാര്യയെ തെരുവുനായ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോളാണ് വയോധികന്റെ ചെവി കടിച്ച് തിന്നത്.
വലതുകൈയിലെ അഞ്ചുവിരലുകളും നായ മുറിച്ചെടുത്തു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. കിളിമാനുര്‍ പൊരുന്തമണ്‍ സുജനവിലാസത്തില്‍ പുരുഷോത്തമന്‍(78) ഭാര്യ ശിവാനി(64) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് തുണി അലക്കുമ്പോഴാണ് ശിവാനിക്ക് നേരെ കഴുത്തില്‍ ബെല്‍റ്റിട്ട വലിയ നായയുടെ അപ്രതീക്ഷിത ആക്രമണം. ശിവാനിയുടെ നിലവിളികേട്ട് പുറത്തെക്കെത്തിയ പുരുഷോത്തമന്‍ നായയെ തടയാന്‍ ശ്രമിക്കുമ്പോഴാണ് പുരുഷോത്തമന് നേരെ ആക്രമണമുണ്ടായത്.
കഴുത്തിലേക്ക് ആദ്യം കടിച്ച് നായ പിന്നിട് വലതുചെവികടിച്ച് താഴെക്കിടുകയായിരുന്നു. കൈകൊണ്ട് ആക്രമണത്തെ തടുക്കാനുള്ള ശ്രമത്തിനിടെ വലതുകൈയിലെ അഞ്ചു വിരലുകളും കടിച്ച് മുറിച്ചെടുത്തു. നിലത്ത് വീണ ചെവി പിന്നീട് നായ തിന്നുകയും ചെയ്തു. ഇരുവരുടെയും നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളുടെ ഏറേ നേരത്തെ ശ്രമത്തിനൊടുവിലാണ് നായയെ തുരത്താന്‍ സാധിച്ചത്.
keywords: street-dog-assault-ear-cut

Post a Comment
0 Comments