ചെറുപുഴ: (www.evisionnews.in) അതികഠിനമായ ചൂടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കോഴികര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. ചൂട് കനത്തതോടെ മലയോരത്തെ പല ഫാമുകളിലും നൂറുകണക്കിന് കോഴികളാണ് ദിവസവും ചത്തൊടുങ്ങുന്നത്. മുമ്പൊരിക്കലും ഉണ്ടാവാത്ത തരത്തിലുള്ള ചൂട് മലയോരത്തും വ്യാപിക്കാന്‍ തുടങ്ങിയതോടെ കോഴി ഫാമുകള്‍ വന്‍ നാശത്തിലേക്കാണ് നീങ്ങുന്നത്.ഇത് കടുത്ത സാമ്പത്തി ക പ്രതിസന്ധിക്കും കളമൊരുക്കിയിട്ടുണ്ട്.വില്‍പ്പനക്ക് പ്രായമായ നൂറുകണക്കിന് കോഴികളാണ് കര്‍ഷകര്‍ക്ക് ഓരോ ദിവസവും നഷ്ടമാകുന്നത്.
ഉച്ചയ്ക്ക് 2 മണിക്കും മൂന്നിനും ഇടയ്ക്കാണ് കൂടുതലും കോഴികള്‍ തളര്‍ന്നു വീഴുന്നതെന്ന് കോഴി ഫാം ഉടമകള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് വില തകര്‍ച്ച നേരിട്ട കോഴി വ്യാപാരികള്‍ക്ക് സാമാന്യം നല്ല വില ലഭിക്കുന്ന സമയത്താണ് ഇത്തരത്തില്‍ നഷ്ടമുണ്ടാകുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് ഫാമുകളില്‍ ശീതീകരണ സംവിധാനമൊരുക്കിയാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ബാങ്കുകളില്‍ നിന്നും മറ്റുമായി വന്‍ തുക വായ്പ്പയെടുത്ത് കോഴി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് അന്തരീക്ഷ താപനില ഉയരുന്നതിനനുസരിച്ച് ആധിയും വര്‍ദ്ധിക്കുകയാണ്.
keywords: hot-summer-chicken-dies-
Post a Comment
0 Comments