കാസര്‍കോട്: (www.evisionnews.in) ജില്ലാ പച്ചക്കറി ഉല്‍പാദക വിതരണ സഹകരണ സംഘത്തിന്റെ വിഷരഹിത പച്ചക്കറി വിപണന കേന്ദ്രം കാസര്‍കോട് നായ്ക്‌സ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട്, മധൂര്‍, മൊഗ്രാല്‍പൂത്തൂര്‍, ചെങ്കള എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറിയാണ് വിഷുവിന് ഉപയോക്താള്‍ക്ക്എത്തിക്കുന്നത്. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് മടിക്കൈ രാജന്‍ മുന്‍ എംഎല്‍എ പി രാഘവന് കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. കെ എം മുഹമ്മദ് അധ്യക്ഷനായി. ബാലചന്ദ്രന്‍ സ്വാഗതവും കുഞ്ഞിക്കണ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
keywords: poison-less-vegetable-shop
Post a Comment
0 Comments