Type Here to Get Search Results !

Bottom Ad

ബസില്‍ നിന്നിറങ്ങി നടന്നുപോകുന്നതിനിടെ മറ്റൊരു ബസിടിച്ച് തലശ്ശേരി സ്വദേശിക്ക് ഗുരുതരം


കാസര്‍കോട് (www.evisionnews.in): പുതിയ ബസ്റ്റാന്റില്‍ ബസിറങ്ങി നടന്ന് പോകുന്നതിനിടെ മറ്റൊരു ബസിടിച്ച് തലശ്ശേരി സ്വദേശിക്ക് ഗുരുതരം. കൊടിയേരി സ്വദേശി ബാല (70)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെ കാസര്‍കോട് പുതിയ ബസ്റ്റാന്റിലാണ് അപകടം. കാലിന് സാരമായി പരിക്കേറ്റ ബാലനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ്യാനഗറിലെ മലഞ്ചരക്ക് കടയിലേക്ക് അടക്ക വില്‍പ്പനക്കെത്തിയതായിരുന്നു ബാലന്‍. സ്വകാര്യ ബസില്‍ വന്നിറങ്ങി പുതിയ ബസ്റ്റാന്റില്‍ ഇറങ്ങി നടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസിടിക്കുകയായിരുന്നു.


Keywords: Kasaragod-news-hospital-injured-man

Post a Comment

0 Comments

Top Post Ad

Below Post Ad