എടനീര്‍: (www.evisionnews.in) തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എടനീര്‍ മഠത്തിലെത്തി മഠാധിപതി കേശവാനന്ദ ഭാരതിയുടെ അനുഗ്രഹം തേടി. പ്രസ്‌ക്ലബ്ബില്‍ ജനസഭയില്‍ സംബന്ധിച്ച ശേഷം ബദിയടുക്കയിലേക്ക് പോകുന്നതിനിടെയിലാണ് ഉമ്മന്‍ചാണ്ടി എടനീര്‍ മഠത്തിലെത്തിയത്.
മാര്‍ച്ച് മാസത്തില്‍ പത്തനംതിട്ടയിലെ കോന്നിയില്‍വെച്ച് കണ്ടശേഷമാണ് ഇപ്പോള്‍ എടനീരില്‍വെച്ച് സ്വാമിജിയും ഉമ്മന്‍ചാണ്ടിയും കാണുന്നത്. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രിയായ ശേഷം വീണ്ടും കാണാമെന്ന് മഠാധിപതി ആശംസിച്ചു. സ്വാമിജിയുടെ ആശിര്‍വാദത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഡി. സി. സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ എന്‍ എ നെല്ലിക്കുന്ന്, സി ടി അഹമ്മദലി, കെ. നീലകണ്ഠന്‍, ബാലകൃഷ്ണ വോര്‍കുഡ്‌ലു, പി എ അഷ്‌റഫലി, കരുണ്‍താപ്പ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
keywords: umman-chandy-edaneer-mdadhipadi-to-meet

Post a Comment
0 Comments