Type Here to Get Search Results !

Bottom Ad

കുണ്ടംകുഴി ആര്‍ട് ബിനാലെ 28 ന് തുടങ്ങും


കുണ്ടംകുഴി : (www.evisionnews.in) കുണ്ടംകുഴി ടൗണില്‍ സഹൃദയ ക്ലബ് സംഘടിപ്പിക്കുന്ന ആര്‍ട്ട് ബിനാലെയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. 30 വരെ നടക്കുന്ന ബിനാലെ ക്യാമ്പില്‍ പ്രശസ്ത ചിത്രകാരന്മാരുടെയും വിദ്യാര്‍ഥികളുടെയും വരകളും വര്‍ണങ്ങളും ക്യാന്‍വാസില്‍ പതിയും.
കുണ്ടംകുഴി സ്‌കൂള്‍ മതില്‍, ടൗണ്‍, ബസ്‌സ്റ്റാന്റ്, അങ്കണവാടി എന്നിവയെല്ലാം ചായം പൂശി വര്‍ണാഭമാക്കിയിട്ടുണ്ട്. സ്‌കൂള്‍ മതിലില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയും കഥാപാത്രങ്ങളും ചിത്രത്തില്‍ വിഷയമായി. മതിലില്‍ ഇക്കേരി നായ്ക്കന്മാരുടെ കോട്ട ചിത്രകാരന്‍ വാസുദേവന്‍ കാമലംവളപ്പാണ് വരച്ചത്. ബഷീര്‍ കൃതികള്‍ സുധീഷ് മലാംകാടും, നാരായണന്‍ ദോസ്തിയും വിഷയമാക്കി. മധുര സുന്ദര സുരഭിലമായ നിലാവെളിച്ചമെ, കാറ്റടിച്ചു; ഇല വീണില്ല, എന്റെ ആട് പെറട്ടെ; അപ്പോകാണാം എന്നീ ബഷീര്‍ സൂക്തങ്ങള്‍ സ്‌കൂള്‍ മതിലില്‍ പതിച്ചിട്ടുണ്ട്.
കുട്ടികളെ രസിപ്പിക്കാന്‍ അങ്കണവാടി മതിലില്‍ ചോട്ടാഭീമും, മിക്കിമൗസും ടോം ആന്‍ഡ് ജെറിയും ചിത്രമായെത്തി. പ്രശാന്ത് തെക്കെക്കര, അശോകന്‍ മുന്നാട്, അനീഷ് പുലിക്കോട്, ശങ്കരന്‍ പുലിക്കോട് എന്നിവരാണ് ഈ ചിത്രങ്ങള്‍ വരച്ചത്. ഒപ്പം വിദ്യാര്‍ഥികളായ വിഷ്ണു, ശ്രീരാഗ് എന്നിവരുടെ വരകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജു ഗദ്ദേമൂല തയ്യാറാക്കിയ തെയ്യം, കെ ബാലകൃഷ്ണന്റെ ഗ്ലോബ്, പീരങ്കി തുടങ്ങിയ ശില്‍പങ്ങള്‍ ടൗണ്‍ പരിസരത്ത് പ്രദര്‍ശിപ്പിച്ചു. മൂന്നുദിവസത്തെ ബിനാലെയില്‍ പ്രശസ്ത ചിത്രകാരന്മാരുടെ ക്ലാസുമുണ്ടാകും. ബിനാലെ വ്യാഴാഴ്ച രാവിലെ പത്തിന് പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും. ആര്‍ട് ഗാലറി പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 30 ന് സമാപന സമ്മേളനം പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് 30ന് ജില്ലാതല ചിത്രരചനാമത്സരവും നടത്തും. ഫോണ്‍: 9544772874, 9446515906.

keyword-kundamkuzhy-artbianle

Post a Comment

0 Comments

Top Post Ad

Below Post Ad