ബേഡഡുക്ക:(www.evisionnews.in) കാസർഗോഡ് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദത്തെടുത്ത മൂന്ന് കുട്ടികളെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻസന്ദർശിച്ചു .
ബേഡഡുക്ക കുണ്ടംകുഴി ഉമ്മൻ ചാണ്ടി സർക്കാർ മൂവായിരത്തോളം കുടുംബങ്ങൾക്കാണ് സീറോ ലാന്റ് പദ്ധതി പ്രകാരം മൂന്ന് സെന്റ് വീതം ഭൂമി അനുവദിച്ചത്. അതിൽ ആദ്യം ഭൂമി ലഭിച്ചവരാണ് അച്ഛനും അമ്മയും നഷ്ടമായ സാജു, സജിന, സന്ധ്യ എന്നിവർ. ജനസമ്പർക്ക പരിപാടിയിൽ പെടുത്തിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇവർക്ക് ഭൂമി അനുവദിച്ചത്. ബേഡഡുക്ക, കുണ്ടംകുഴി വില്ലേജുകളിലാണ് മൂവായിരം കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചത്.
രണ്ട് വർഷം മുമ്പാണ് അച്ഛൻ നാടുവിട്ടതിനെ തുടർന്ന് നിരാലംബരായ കുട്ടികളുടെ അമ്മയും മരണമടഞ്ഞതോടെ അവർ പൂർണ്ണമായും ഒറ്റപ്പെട്ടത് ഇവർ പഠിക്കുന്ന കുണ്ടംകുഴി ഗവ. ഹയ്യർ സെക്കന്ററി സ്‌കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപകനാണ് ഇവരുടെ വിവരം കാസർഗോഡുള്ള മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ഇവരെക്കുറിച്ചുള്ള ആദ്യവാർത്തയ്ക്ക് വലിയ തോതിൽ മാധ്യമശ്രദ്ധ ലഭിക്കുകയും പ്രവാസികൾ ഉൾപ്പെടെയുള്ള പലരും ഇവരെ ദത്തെടുക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും മുന്നോട്ട് വന്നിരുന്നു.
എന്നാൽ അതൊന്നും സ്വീകരിക്കാതിരുന്ന കുട്ടികൾക്കാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശ്വാസമായത്. കാസർഗോട്ടെ കോൺഗ്രസ് പ്രവർത്തകരും മാധ്യമ പ്രവർത്തകരും ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തെ ഗൗരവത്തിലെടുത്തതും സീറോ ലാന്റ് പദ്ധതി പ്രകാരം ഭൂമി അനുവദിച്ചതും. വാർത്ത പുറത്തുവന്ന സമയത്ത് കുണ്ടംകുഴി ഹയ്യർ സെക്കന്ററി സ്‌കൂളിൽ പഠിച്ചിരുന്ന മൂന്നുപേരിൽ മൂത്തയാൾ ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥിയാണ്. സജിന പ്ലസ് ടു വിദ്യാർത്ഥിയും സന്ധ്യ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്‌നേഹം തിരിച്ചറിഞ്ഞ ഞങ്ങൾക്ക് യുഡിഎഫ് സ്ഥാനാർത്ഥിയുടെ സന്ദർശം ഏറെ ആഹ്ലാദം പകർന്നതായി കുട്ടികൾ പറഞ്ഞു. കേരളം മുഴുവൻ ശ്രദ്ധിക്കുന്ന വികസന പ്രവർത്തനങ്ങളെക്കൂടാതെ ആരുമറിയാത്ത ഇത്തരം ഒരുപാട് സാമൂഹികക്ഷേമ വികസന പരിപാടികളാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ ചെയ്തിട്ടുള്ളതെന്ന് കെ സുധാകരൻ പറഞ്ഞു. ഇവരുടെ തുടർ പഠനത്തിനും മറ്റുമായി ആവശ്യമുള്ള എല്ലാ നടപടികളും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments