Type Here to Get Search Results !

Bottom Ad

ഇളമ്പച്ചി ജനകീയ സെവൻസ്; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു


തൃക്കരിപ്പൂർ: ( www. evisionnews.in)കളിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഇളമ്പച്ചി ജനകീയ സെവൻസ് ഫുട്ബോൾ ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി. കളിക്കളത്തിൽ പരിക്കേൽക്കുകയും അവശത നേരിടുകയും ചെയ്യുന്ന കളിക്കാർക്ക് സംരക്ഷണവും സഹായവും ലഭ്യമാക്കുന്നതിന് കണ്ണൂർ-കാസർഗോഡ്‌ ജില്ലാ സെവൻസ് ടീം ആൻഡ്‌ പ്ലേയേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇളമ്പച്ചി ജനകീയ സെവൻസ് ഫുട്ബോൾ ഫെസ്റ്റിന്റെ ടിക്കറ്റ് രാമന്തളി മുസാഫിർ എഫ് സി യുടെ സെക്രട്ടറി ഷാഫി രാമന്തളിക്ക് നൽകി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വി.പി.പി ഷുഹൈബ്,ടി.പി ശാദുലി, രവീന്ദ്രൻ പയ്യന്നൂർ, അക്ബർ തൃക്കരിപ്പൂർ, സാവാദ് കൊറ്റി,ഷാഹുൽ എട്ടിക്കുളം, പി എം കുഞ്ഞി സംബന്ധിച്ചു.ഏപ്രിൽ 20 മുതൽ തൃക്കരിപ്പൂർ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ടൂർണ്ണമെന്റിൽ വിജയികൾക്ക് ഒരു ലക്ഷം രൂപയാണ് പ്രൈസ് മണി നൽകുന്നത്.കണ്ണൂർ കാസർഗോഡ്‌ ജില്ലകളിലെ 20ൽ പ്പരം ഫുട്ബോൾ ടീമുകൾ മാറ്റുരക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad