Type Here to Get Search Results !

Bottom Ad

ഉദുമയില്‍ സുധാകരനെതിരെ ആഞ്ഞടിക്കാന്‍ പി ജയരാജനെത്തും

ഉദുമ (www.evisionnews.in): രണ്ടര പതിറ്റാണ്ടുകാലം സിപിഎം കുത്തകയാക്കി വെച്ച ഉദുമ മണ്ഡലം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച കെ സുധാകരനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രംഗത്തിറക്കാന്‍ സിപിഎം ഉദുമ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 

കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം കിട്ടിയശേഷം കണ്ണൂരില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കോഴിക്കോട്ട് താമസിക്കുന്ന ജയരാജനെ ഉദുമയിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രചാരണത്തിനിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതനുസരിച്ച് മെയ് മൂന്നിന് ആദ്യവട്ട പ്രചാരണത്തിനെത്തുന്ന ജയരാജന്‍ ഉച്ചക്ക് 2.30ന് പൂല്ലൂരിലും നാല് മണിക്ക് ചട്ടഞ്ചാലിലും അഞ്ചു മണിക്ക് ബന്തടുക്കയിലും പ്രസംഗിക്കും. പോളിംഗിന് മുമ്പ് മണ്ഡലത്തിലെ മറ്റു ചില കേന്ദ്രങ്ങളിലും ജയരാജനെത്തും. കണ്ണൂരില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന ജയരാജന്‍ തന്നെയാണ് ഉദുമയിലെത്തിയ സുധാകരനെ എതിരിടാന്‍ പ്രാപ്തനായ നേതാവെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

Post a Comment

0 Comments

Top Post Ad

Below Post Ad